Tuesday, February 11, 2014

എന്‍റെ ആദ്യ ദിവ്യാനുരാഗം

വിമോചകനും വിപ്ലവകാരിക്കും ഒരേ മുഖം. വ്യക്തിപരമായ കുറിപ്പാണിത്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തില്‍ സജീവമായ കാലം. എം. എന്‍. ഗോവിന്ദന്‍നായര്‍ക്കും തോപ്പില്‍ ഭാസിക്കും ഒളിവു ഷെല്‍ടെര്‍ ആയ വീട്ടില്‍ ജനിച്ചത്‌ കൊണ്ടാകും യാതൊരു ആകുലതയും അലട്ടലും ഇല്ലാതെ ദൈവം എന്ന സങ്കല്‍പത്തില്‍ നിന്നും ഞാന്‍ സ്വാതന്ത്ര്യം പ്രാപിച്ചു. വിപ്ലവവും പ്രണയവും ഇഴപിരിഞ്ഞു കിടക്കുന്ന എന്‍റെ കൌമാര മനസ്സിലേക്ക് ഒരു കാമുകന്‍ കടന്നുവന്നു. അവന്‍ യേശു ആയിരുന്നു. ദിവ്യതയുടെ പരിവേഷമുള്ള പ്രണയം.അങ്ങനെ കുറെ നാള്‍ യേശുവിന്‍റെ കാമുകിയായി നടന്നു.

        പിന്നീട് വായനയുടെ തീക്ഷ്ണമായ കാലം ബൊളീവിയന്‍ പോരാട്ട ഭൂമിയിലൂടെ ചെഗുവേരയോടൊപ്പം ബഹുദൂരം നടന്നു. കഠിനമായ മധ്യാഹ്ന ചൂടില്‍ കള്ളിചെടിയുടെ നിഴല്‍ചായയില്‍ അവനോടൊപ്പം മെയ്യുരുമി ഇരുന്നു. അസ്ഥിയില്‍ മജ്ജയില്‍ പ്രജ്ഞയില്‍ കള്ളിചെടിയുടെ ചുവന്ന പൂക്കളില്‍ ചെഗുവേരയുടെ മുഖം വിടര്‍ന്നു നിന്നു.


        മെയ്ദിന റാലി കണ്ടു മടങ്ങി വീട്ടിലെത്തിയപ്പോള്‍ രാത്രിയുടെ ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍! ബോധകൊശങ്ങള്‍ നിറയെ തീക്ഷ്നയവ്വനതിന്‍റെ ക്ഷുഭിത പ്രതീകമായ ചെഗുവേര ആളിപടര്‍ന്നു. ആത്മാവില്‍ നിന്നും ശരീരത്തിലേക്ക് ഒരു സ്വപ്നമായി ചെഗുവേര സംക്രമിച്ച ആ രാവ് ഒരിക്കലും മറക്കാന്‍ കഴിയില്ല.


        വിമോച്ചകനായ യേശുവിന്‍റെയും വിപ്ലവകാരിയായ ചെഗുവേരയുടെയും കാമുകി ആയതിനാല്‍ പിന്നീട് പ്രണയവും പറഞ്ഞു കൂടെ കൂടിയ ഒരു പുരുഷനോടും ഇത്തരത്തില്‍ ഒരു മമതയും ഉണ്ടായില്ല. അങ്ങനെയിരിക്കെ എന്‍റെ സുഹൃത്ത്‌ സി. ഗോപിനാഥ് കടമ്പനാട് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു " കൂട്ടുകാരി ഇന്നത്തെ പത്രത്തില്‍ ഒരു ചരിത്രവാര്‍ത്തയുണ്ട് ( 1997 - ല്‍ ആണെന്ന് തോന്നുന്നു) നിന്‍റെ കാമുകനെ സിഐഎ വര്‍ഷങ്ങള്‍ക് മുന്‍പ് കശാപ് ചെയ്ത പടം അവര്‍ പുറത്തു വിട്ടിരിക്കുന്നു. കൈപ്പത്തി ഇല്ല. അവരത് വെട്ടിമാറ്റിയിരിക്കുന്നു" എന്‍റെ എന്‍റെ തേങ്ങലിനിടയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി ചെഗുവേരയെ ശുശ്രൂഷിച്ച നേഴ്സ് പറഞ്ഞതായി പത്രത്തില്‍ വായിച്ചു "മരണത്തിന്‍റെ അവസാന നിമിഷം ചെഗുവേരയുടെ മുഖം യേശുവിന്‍റെ ആണോന്നു തോന്നിച്ചു" വെന്ന്. വിപ്ലവകാരിക്കും വിമോചകനും ഒരേ മുഖം.    
           

12 comments:

  1. This comment has been removed by the author.

    ReplyDelete
  2. Wonderful Rethy. ...u expression the love , cut & clear

    ReplyDelete
  3. മനോഹരമായി എഴുതി..ആശംസകൾ

    ReplyDelete
  4. രണ്ടുപേരും ഒരേ സമയം വിമോചകരും വിപ്ലവകാരന്മാരും ആയിരുന്നില്ലേ ? എഴുത്ത് നന്നായി, രെതി.

    ReplyDelete
  5. എന്‍റെ ആദ്യ ദിവ്യാനുരാഗം - രതി ദേവി http://usmalayali.com/?p=12031

    ReplyDelete
  6. തീവ്രമായ മാനവികതയില്‍ മനസ്സും ശരീരവും തുടിക്കുന്ന കൗമാരത്തിലും യൗവ്വനത്തിലും യേശുവിനേയും ചെഗുവേരയെയും ആരാധിക്കുകയും പ്രണയിക്കുകയും ചെയ്യാത്തവര്‍ വിരളമാവും...

    നല്ലെഴുത്തിന് ആശംസകള്‍ ...!

    ReplyDelete
  7. വിപ്ളവകാരിക്കും വിമോചകനും ഒരേ മുഖം തന്നെയാണ് രതീ ദേവി ...

    ReplyDelete
  8. ആദി ക്രൈസ്തവന്റെ മുഖം
    സത്യത്താൽ ക്ഷീണിതമാണ്;
    ചെ യുടെയും.

    ReplyDelete
  9. don't say well said but well written!

    ReplyDelete
  10. മനസ്സിലെ ചിന്തകളാണ് പ്രണയത്തിന്റെ ഇടനാഴികളിലൂടെ നമ്മെ നടത്തിക്കുന്നത്. നാം ഇഷ്ടപ്പെടുന്ന നേര്‍സത്യങ്ങള്‍ ഒരു സ്വഭാവത്തില്‍ പ്രതിഫലിക്കുമ്പോള്‍ നാം അതിനെ പിന്തുടരുന്നു. അത് പ്രണയമോ തീവ്രസ്നേഹമോ ആയി പരിണമിക്കാം. പ്രണയം അത് മനസ്സിന്‍റെ താളലയങ്ങളാണ്

    ReplyDelete
  11. Hope you have heard about Alberto Korda, Fidel Castros official photographer who never claimed his copyrights for the famous Che portrait which was blowed up from a group photo.

    ReplyDelete
  12. Well written....... Unique ; the imaginary first love . P

    ReplyDelete